Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷി കുട്ടികളെ...

ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വം – ദയാഭായി

തിരുവല്ല: പാർശ്വവത്കരിക്കപ്പെട്ടവരും ഭിന്നശേഷിക്കാരും എൻഡോ സൾഫാൻ ഉപയോഗത്തിലൂടെ ദുരിതമനുഭവിക്കന്നവരെയും സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും സമൂഹത്തിൻ്റെ ഉത്തരവാദിത്വവും കടമയുമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ദയാഭായി ഉദ്ബോധിപ്പിച്ചു. സമന്വയ മത സൗഹൃദ വേദിയുടെ നേതൃത്വത്തിൽ  ഡിസംബർ 17ന് തിരുവല്ലയിൽ തീയതി നടത്തുന്ന ജില്ലയിലെ വിവിധ സ്പെഷ്യൽ സ്‌കൂബുകളിലെ ഭിന്നശേഷി കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും പങ്കെടുക്കുന്ന  ഒപ്പം – 2024 ന്റെ ഭാഗമായി നടന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദയാഭായി.

യോഗത്തിൽ ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ വർഗീസ് മാമൻ. എം സലീം, അഡ്വ കെ പ്രകാശ് ബാബു, ഡോ സജി കുര്യൻ, സാമുവൽ ചെറിയാൻ, ബാബു കല്ലിങ്കൽ, പി എം അനീർ, ഷിബു പുതുക്കരി, ഷാജി മാത്യു, സിബി തോമസ്, ജോയി ജോൺ, ജോയി പര്യാരത്ത് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി : ജമ്മു കശ്മീർ, ഝാർഖണ്ഡ്‌, ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കാണ്...

ഓട്ടോറിക്ഷ ഡ്രൈവറെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റാന്നി: റാന്നിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടുമുറ്റത്തെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐത്തല കീപ്പനാൽ വീട്ടിൽ സുനിലാണ് (45) മരിച്ചത്. റാന്നി-ഐത്തല റോഡിലെ ഓട്ടോ തൊഴിലാളിയാണ് ഇദ്ദേഹം. ​ഇന്ന് രാവിലെ സ്വന്തം വീടിന്റെ...
- Advertisment -

Most Popular

- Advertisement -