Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKollamഷാര്‍ജയില്‍ മലയാളി...

ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍ : ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലം : കൊല്ലം സ്വദേശിനിയായ യുവതിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളായ അതുല്യ ശേഖർ(30) ആണ് മരിച്ചത് .മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്‌ളാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.43 പവൻ സ്വർണം സ്ത്രീധനം ആയി കൊടുത്തിരുന്നെന്നും ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് മദ്യപിച്ചെത്തി ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നുമെന്നാണ് ബന്ധുക്കളുടെ ആരോപണം .സഹോദരിക്ക് അതുല്യ അയച്ച മർദനത്തിന്റെ വിഡിയോ പൊലീസിനു കൈമാറിയിട്ടുണ്ട്.ഇവരുടെ ഏക മകള്‍ ആരാധിക നാട്ടിൽ നിന്ന് പഠിക്കുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓര്‍ത്തഡോക്‌സ് സഭ മദ്യവര്‍ജ്ജന സമിതി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മദ്യവര്‍ജ്ജന സമിതിയുടെ കേന്ദ്ര ഭാരവാഹികളെ നിയമിച്ചു. സമിതിയുടെ പ്രസിഡന്റായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തായെയും, വൈസ് പ്രസിഡന്റുമാരായി ഫാ. കുര്യാക്കോസ് തണ്ണിക്കോട്ട് (കൊച്ചി), ഫാ.ഡോ....

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -