Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചികിത്സക്കുള്ള തുക...

ചികിത്സക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍

തിരുവനന്തപുരം : ചികിത്സക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം ഓണ്‍ലൈനായി ഒപി ടിക്കറ്റ് എടുക്കാനും സംവിധാനം ഏർപ്പെടുത്തും.

സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗൂഗിള്‍ പേ, ഫോണ്‍ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു

കോഴിക്കോട് : സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നു 40 ലക്ഷം രൂപ തട്ടിയെടുത്തു. പന്തീരാങ്കാവ്- മണക്കടവ് റോഡിൽ വെച്ചാണ് സ്കൂട്ടറിൽ എത്തിയ ആൾ പണമടങ്ങിയ ബാഗ് തട്ടിഎടുത്തത്. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ...

നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രഗവണ്മെന്റ്

ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമെൻ പ്രസിഡന്റ് റാഷദ് അൽ അലിമി അനുമതി നൽകിയതായി റിപ്പോർട്ടുകൾ...
- Advertisment -

Most Popular

- Advertisement -