Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്‌ മറ്റന്നാൾ...

സംസ്ഥാനത്ത്‌ മറ്റന്നാൾ അതിതീവ്ര മഴ മുന്നറിയിപ്പ് : 3 ജില്ലകളിൽ റെഡ് അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മറ്റന്നാൾ 3 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത് .ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കും.

നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താലൂക്ക്തല അദാലത്ത് : ലഭിച്ചത് 36,931 പരാതികൾ

തിരുവനന്തപുരം : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തുകളിൽ ചൊവ്വാഴ്ച വരെ 36,931 പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 12,738 പരാതികൾ തീർപ്പാക്കി. 19,253...

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവർ കുടുങ്ങും

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരം വിവാഹവുമായി ബന്ധപ്പെട്ട് പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം അധിക കുറ്റങ്ങൾ ചുമത്തും. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതിൽ ഉൾപ്പെട്ടവരെയും പ്രതികളാക്കുമെന്ന് ദേശീയ പട്ടികവർഗ കമ്മീഷന്റെ (എൻസിഎസ്ടി)...
- Advertisment -

Most Popular

- Advertisement -