Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorവാഹന നികുതി...

വാഹന നികുതി കുടിശ്ശിക അദാലത്ത് 26ന്

ചെങ്ങന്നൂര്‍: സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ചിട്ടുള്ളതുമായ എല്ലാ വിഭാഗം വാഹനങ്ങളുടെയും നികുതി കുടിശ്ശികയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 26 ന് രാവിലെ 10  മുതല്‍ 4 മണി വരെ ചെങ്ങന്നൂര്‍ സബ് ആര്‍.ടി. ഓഫീസില്‍ അദാലത്ത് നടത്തും.

സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വാഹന നികുതിയില്‍ ഗണ്യമായ ഇളവ് നേടാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജെ ആര്‍ ടി ഒ അറിയിച്ചു.  അദാലത്തില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ 200 രൂപ മുദ്രപ്പത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണം.

ഇതിലൂടെ വാഹന ഉടമകള്‍ക്ക് ഭാവിയില്‍ ഉണ്ടാകുന്ന നികുതി ബാധ്യതയില്‍ നിന്നും റവന്യൂ റിക്കവറി നടപടികളില്‍ നിന്നും രക്ഷനേടാവുന്നതാണ്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയ പരിധി മാര്‍ച്ച് 31 ന് അവസാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെയ്ഫ് അലി ഖാനെ ആക്രമിച്ചത് ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ്

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചത് ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്ന് മുംബൈ പോലീസ്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നത്....

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം : എൻട്രികൾ ജൂലൈ 02 വരെ നൽകാം

ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള  മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികൾ...
- Advertisment -

Most Popular

- Advertisement -