Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsക്യാൻസറും മറ്റ്...

ക്യാൻസറും മറ്റ് ജീവിത ശൈലി രോഗങ്ങൾക്കും പച്ച ചക്കപ്പൊടി ഉത്തമം: ഡോ.ഗീവർഗീസ്  മാർ കൂറിലോസ് മെത്രാപ്പോലീത്താ

തിരുവല്ല: നമ്മുടെ ജീവിത ശൈലി രോഗങ്ങളെയും ക്യാൻസർ ചികിൽസയുടെ പാർശ്വഫലങ്ങളെയും നിയന്ത്രിക്കുന്നതിൽ ചക്കയ്ക്കും പച്ച ചക്കപ്പൊടിക്കും ഉത്തമ സ്ഥാനമുണ്ടെന്നും ഇതിലൂടെ ചെറുകിട വിപണന വ്യവസായ സാധ്യതകൾ വളരെയാണെന്നും ഡോ.ഗീവർഗീസ്  മാർ കൂറിലോസ് മെത്രാപ്പോലീത്താ പറഞ്ഞു.

തിരുവല്ല അഗ്രി ഹോർട്ടികർച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ “ചക്ക – ഔഷധ മൂല്യം ” സെമിനാർ വൈ.എം.സി.എ.യിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുൻ മന്ത്രി അഡ്വ. മാത്യു ടി. തോമസ്, മുൻ എം.എൽ.എ. ജോസഫ് എം. പുതുശ്ശേരി, എസ്.ഡി. വേണുകുമാർ, ഫാ.ഏബ്രഹാം മുളമൂട്ടിൽ, സൊസൈറ്റി സെക്രട്ടറി ജുബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല, വൈസ് പ്രസിഡന്റ് ആർ. ജയകുമാർ, പി.എം. അനീർ എന്നിവർ പ്രസംഗിച്ചു.

കൊച്ചി സെന്റ് ജോസഫ്സ് ആശുപത്രി ക്യാൻസർ വിഭാഗം മേധാവി ഡോ.തോമസ് വർഗീസ്, ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.ബി.പത്മകുമാർ, ജാക് ഫ്രൂട്ട് 365 പ്രെമോട്ടർ ജെയിംസ് ജോസഫ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 മുതൽ

കോട്ടയം :  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധനായ വട്ടശ്ശേരിൽ ​ഗീവർ​ഗീസ് മാർ ​ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 മുതൽ 28 വരെ  കോട്ടയം പഴയസെമിനാരിയിൽ ആചരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക്...

ശബരിമല യുവതീപ്രവേശം : വിധി ഒക്ടോബറിൽ ഉണ്ടായേക്കും

ന്യൂഡൽഹി : ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച കേസിൽ വിധി ഒക്ടോബറിൽ ഉണ്ടായേക്കും.ബോധ്ഗയ ക്ഷേത്രക്കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതു സംബന്ധിച്ച് സൂചന നൽകിയത്. ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ബോധ്ഗയ...
- Advertisment -

Most Popular

- Advertisement -