Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവെട്ടിക്കോട്ട് ആയില്യം:...

വെട്ടിക്കോട്ട് ആയില്യം: ഒക്ടോബർ 6-ന്  പ്രാദേശിക അവധി

കായംകുളം: ആദിമൂലം വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 6-ന് മാവേലിക്കര താലൂക്കിന് പുറമേ കായംകുളം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെത്തുടർന്നാണ് കായംകുളം നിയമസഭാ മണ്ഡലത്തിൽപ്പെടുന്ന കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങൾക്ക് കൂടി അവധി അനുവദിച്ചത്.

കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര എന്നീ പഞ്ചായത്തുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഒക്ടോബർ 6-ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.  കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാഭാഗത്തുനിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യദിവസം ഇവിടെ എത്തിച്ചേരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന കൂട്ടായ്മകൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കി.സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന...

തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ. വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല. തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.  കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന്...
- Advertisment -

Most Popular

- Advertisement -