Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAdoorപാമ്പുകടി പ്രതിരോധം...

പാമ്പുകടി പ്രതിരോധം – ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

അടൂർ : ലൈഫ് ലൈൻ ആശുപത്രിയിൽ “പാമ്പുകടി പ്രതിരോധം മുൻകരുതലുകളും സുരക്ഷയും” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. പ്രമുഖ സർക്കാർ അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകയും വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ഡോ റോഷ്നി ജി എസ്  പാമ്പുകടി പ്രതിരോധത്തെ കുറിച്ച് വിശദീകരിച്ചു.

ചൂട് കൂടിയതോടെ മാളം വിട്ടു വീടുകളിലേക്ക് കയറുന്ന പാമ്പുകളുടെ അധിനിവേശം എങ്ങനെ തടയാമെന്നും പാമ്പ് കടിയേറ്റാൽ പ്രാഥമീകമായി എന്തൊക്കെ ചെയ്യണമെന്നും അവർ ചർച്ച ചെയ്തു. 120 ഇനം പാമ്പുകൾ ഉള്ളതിൽ വെറും നാലെണ്ണം മാത്രമേ അപകടകാരികൾ ആയിട്ടുള്ളു എന്നും മഹാഭൂരിഭാഗവും നിരുപദ്രവികളുമാണെന്നും അവർ പറഞ്ഞു.

വീടും പരിസരവും കാട് കളഞ്ഞു വൃത്തിയായി സൂക്ഷിക്കുകയും വീട്ടിലേക്കു തുറന്നിരിക്കുന്ന ദ്വാരങ്ങളും പൈപ്പുകളും അടിയന്തിരമായി അടക്കുകയും വേണം. വീട്ടിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളും ചില്ലകളും വെട്ടിക്കളയുന്നതു നന്നായിരിക്കും.

പാമ്പ് കടിയേറ്റാൽ ഫസ്റ്റ് എയ്ഡ് എന്ന ഒന്ന് ഇല്ലെന്നും എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. കടിയേറ്റതിനു ശേഷമുള്ള “ഗോൾഡൻ ഔവർ” (golden hour) ആയ ആദ്യത്തെ ഒരു മണിക്കൂർ നിര്ണായകമാണെന്നും അതിനുള്ളിലെ പ്രവർത്തനം ജീവൻ തിരിച്ചു കിട്ടാൻ സഹായിക്കുമെന്നും ഡോ റോഷ്നി പറഞ്ഞു.

ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി, ഡോ രോഷ്ണിക്കു ഉപഹാരം നൽകി. ആശുപത്രി ഡോക്ടർമാരും സ്റ്റാഫുകളും  പൊതുജനങ്ങളും  ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ഡൽഹിയിലെ പാലം എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങിയ റാണയെ ഇവിടെ നിന്നും എൻഐഎ ആസ്ഥാനത്തേക്ക്...

മൂഴിയാർ ഡാമിൽ റെഡ് അലർട്ട് : ജാഗ്രത വേണമെന്ന് അധികൃതർ

പത്തനംതിട്ട: മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ്...
- Advertisment -

Most Popular

- Advertisement -