Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിൽ...

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ എടത്വ പഞ്ചായത്തിൽ വിളക്കുമരം പാടശേഖരത്ത് വളർത്തുന്ന താറാവുകളിലും ചെറുതന പഞ്ചായത്തിലെ താറാവുകളിലും പക്ഷിപ്പനി സ്ഥിരീകിരിച്ചു. പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇവയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചു.

സാമ്പിളുകളിൽ ഏവിയൻ ഇൻഫ്‌ളുവൻസ (എച്ച് 5 എൻ 1)പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗവ.ഓഫ് ഇന്ത്യയുടെ ആക്ഷൻ പ്ലാൻ പ്രകാരം പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) നടപടികൾ ആരംഭിക്കാൻ ജില്ല കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

ദ്രുത കർമസേനയും അനുബന്ധ ഒരുക്കങ്ങളും എത്രയും വേഗം മൃഗസംരക്ഷണ വകുപ്പ് പൂർത്തിയാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി ഭീതിപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ  ആശുപത്രിയിലേക്ക്  കൊണ്ടു പോകവെ കാറിൽ പുക ഉയർന്നു:  യുവാവ് മരിച്ചു

കോഴഞ്ചേരി : തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടു പോകവെ കാറിൽ പുക ഉയർന്നതിനെ തുടർന്ന് തീപിടുത്തമാണെന്ന് സംശയിച്ച് മറ്റൊരു കാറിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു. ഇലവുംതിട്ട നാമക്കുഴി സ്വദേശി...

കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 5 പേരെ കോയിപ്രം പൊലീസ്  പിടികൂടി.

കോഴഞ്ചേരി : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മാനസിക വെല്ലുവിളി പേരിടുന്ന കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 5 പേരെ കോയിപ്രം പൊലീസ് ഇന്ന് രാത്രി പിടികൂടി. കസ്‌റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന്...
- Advertisment -

Most Popular

- Advertisement -