Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ, അരുവിക്കരയിൽ  നിന്നും മൺവിള ടാങ്കിലേക്കുള്ള  പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപം ചോർച്ച രൂപപെട്ടതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജലവിതരണം മുടങ്ങും. ഏപ്രിൽ 1ന്  രാവിലെ 4 മണി മുതൽ 2ന്  രാത്രി 10 മണി വരെ  മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്‌, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.

ഉയർന്ന പ്രദേശങ്ങളിൽ 3ന്  രാത്രിയോടെ മാത്രമേ ജലവിതരണം സാധരണ നിലയിലാകുകയുള്ളു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു

വാട്ടർ അതോറിറ്റിയുടെ പി ടി പി നഗർ സബ് ഡിവിഷനു കീഴിലെ കുണ്ടമൺകടവ് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി ടി പി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി പി റ്റി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, പൈ റോഡ്, നെടുംകാട്, കാലടി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം,  ബണ്ട്റോഡ്, ആറന്നൂർ, പ്രേം നഗർ എന്നീ സ്ഥലങ്ങളിൽ നാളെ (31) രാവിലെ 6 മണി മുതൽ 1ന് രാത്രി 10 മണി വരെ ജലവിതരണം പൂർണമായി മുടങ്ങുന്നതാണെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

തിരുവല്ല : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കുന്ന സമൂഹത്തെ കെട്ടിപടുക്കുന്നതിനും ലഹരി...

Kerala Lottery Result : 04/06/2024 Sthree Sakthi SS 418

1st Prize Rs.7,500,000/- (75 Lakhs) SX 519665 (PATTAMBI) Consolation Prize Rs.8,000/- SN 519665 SO 519665 SP 519665 SR 519665 SS 519665 ST 519665 SU 519665 SV 519665 SW...
- Advertisment -

Most Popular

- Advertisement -