Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeHealth17.5 ലക്ഷം...

17.5 ലക്ഷം കുട്ടികൾ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ (ജൂൺ 28) നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷനിൽ 5 വയസിനു താഴെയുള്ള 17.53 ലക്ഷം കുഞ്ഞുങ്ങൾക്ക് ബൂത്തുകളിൽ തുള്ളി മരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. 19.8 ലക്ഷം കുട്ടികൾക്കാണ് നൽകേണ്ടിയിരുന്നത്. 88.53 ശതമാനം കുട്ടികൾ ഇന്ന് മരുന്നു സ്വീകരിച്ചു.

ആരോഗ്യ പ്രവർത്തകരും വോളന്റിയർമാരും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദർശിച്ച് അവശഷിക്കുന്ന കുട്ടികൾക്ക് കൂടി മരുന്ന് നൽകും. അഞ്ചു വയസ്സുവരെയുള്ള എല്ലാ കുട്ടികളും മരുന്ന് സ്വീകരിക്കേണ്ടതുണ്ട്. മരുന്ന് സ്വീകരിക്കാത്ത എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുട്ടികൾക്ക് മരുന്ന് നൽകാൻ മുൻകൈ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാരാമണ്‍ കണ്‍വന്‍ഷന്‍: പന്തൽ കാല്‍നാട്ട്

കോഴഞ്ചേരി: മാരാമണ്‍ കണ്‍വന്‍ഷന്റെ ഈ വർഷത്തെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് നടന്നു. മാര്‍ത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കാൽനാട്ട് കർമം നിർവഹിച്ചു. മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക്...

തെലുങ്കാനയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയേയും മക്കളെയും പരാതിക്കാരിയെയും കുടുംബത്തേയും കൊന്നു

ഹൈദരാബാദ് : തെലുങ്കാനയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയേയും മക്കളെയും പരാതിക്കാരിയെയും കുടുംബത്തേയും വെട്ടിക്കൊലപ്പെടുത്തി .35കാരനായ രാജ് കുമാറാണ് ഭാര്യ പാർവതി (30), 2 മക്കൾ,രാജ്‌കുമാറിനെതിരെ പരാതി നൽകിയ പതിനേഴുകാരി,പെൺകുട്ടിയുടെ അമ്മ,...
- Advertisment -

Most Popular

- Advertisement -