Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള കേസ് : അന്തിമ കുറ്റപത്രം സമർപ്പിക്കൽ വൈകും

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് സൂചന. ശ്രീകോവിലിലെ കട്ടിളപ്പാളികളിൽ നിന്നും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികളിൽനിന്നും സ്വർണം നഷ്ടപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം  കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതാണ് കാരണം.

ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ, ഫോറൻസിക് രേഖകൾ, സർക്കാർ പ്രോസിക്യൂഷൻ അനുമതി എന്നിവയാണ് നടപടികൾ വൈകുന്നതിനുള്ള പ്രധാന കാരണങ്ങൾ. കേസിൽ അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ വീണ്ടും നീളുകയാണ്. ഇതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണക്കൊള്ള കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതും വൈകുമെന്ന ആശങ്ക ശക്തമാകുന്നു.

കട്ടിളപ്പാളികളുമായി ബന്ധപ്പെട്ട കേസിൽ ഒക്ടോബർ 25നകം കുറ്റപത്രം അന്തിമമാക്കുന്നതിനും പ്രോസിക്യൂഷൻ അനുമതിക്കായുള്ള നടപടികൾ സ്വീകരിക്കുന്നതിനുമാണ് ഹൈക്കോടതി സമയം അനുവദിച്ചിരുന്നത്. ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട കേസിൽ നവംബർ 25നകം നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം.

ഇരു കേസുകളിലും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രതികളായ പൊതുപ്രവർത്തകർക്കെതിരെ വിചാരണ ആരംഭിക്കുന്നതിന് സർക്കാർ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. കട്ടിളപ്പാളികളുമായി ബന്ധപ്പെട്ട കേസിൽ എസ്‌ഐടി ഹൈക്കോടതിയിൽ കരട് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ 292 സാക്ഷികളെയാണ് അന്വേഷണസംഘം ഉൾപ്പെടുത്തിയിട്ടുള്ളത്.

സ്വർണപ്പാളികളിൽനിന്ന് സ്വർണം നീക്കം ചെയ്തതെങ്ങനെയെന്നും നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് എത്രയാണെന്നും കണ്ടെത്തുന്നതിന് ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനകൾ നിർണായകമാണ്. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾക്കൊപ്പം ഫോറൻസിക് പരിശോധനയുടെ സാക്ഷ്യപ്പെടുത്തിയ രേഖകളും ലഭിക്കേണ്ടതുണ്ട്. ഇവയെല്ലാം കുറ്റപത്രത്തിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികളാണ് അന്വേഷണസംഘം സ്വീകരിച്ചുവരുന്നത്.

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നേരത്തേ തന്നെ നിർദേശിച്ചിരുന്നു. കേസിന്റെ പുരോഗതി വിലയിരുത്തിയ കോടതി, അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ ഇനി അനാവശ്യമായ കാലതാമസം ഉണ്ടാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

2765 കോടി രൂപയുടെ ലോകബാങ്ക് സഹായം കാർഷിക മേഖലയ്ക്ക് കുതിപ്പ് നൽകും-കൃഷി മന്ത്രി പി.പ്രസാദ്

ആലപ്പുഴ: കാർഷിക മേഖലയ്ക്ക് 2765 കോടി രൂപയുടെ ലോകബാങ്ക് സഹായം ലഭിക്കുന്നതിനുള്ള അന്തിമാനുമതി ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇത്രയും വലിയ നിക്ഷേപം കേരളത്തിൻറെ കാർഷിക വിപണിക്ക് ശക്തി പകരും.ഇതിൽ...

മഹാകുംഭമേള ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി : പ്രധാനമന്ത്രി

ന്യൂഡൽഹി : മഹാകുംഭമേള മഹാ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 66 കോടി ഭക്തർ പങ്കെടുത്ത കുംഭമേളയുടെ മികച്ച സംഘാടനം ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി.  ഇന്ത്യ എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും രാജ്യത്തെ...
- Advertisment -

Most Popular

- Advertisement -