Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsകുടിക്കാൻ വെള്ളം...

കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല കവർന്നു :പ്രതി പിടിയിൽ

പത്തനംതിട്ട :  കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല കവർന്നു  ഓടിയ മോഷ്ടാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഡിഡിആർസിലേക്ക് പോകുന്ന വഴിയിൽ കാഞ്ഞിരക്കാട്ട് വീട്ടിൽ ജോണിയുടെ ഭാര്യ  ഏലിയാമ്മ ( 77)യുടെ കഴുത്തിലെ ഒരു പവന്റെ സ്വർണമാലയാണ് മോഷ്ടാവ് കവർന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ്‌ സംഭവം. ഊന്നുകൽ  മുള്ളൻകുഴിക്കൽ വീട്ടിൽ സോമൻ (52) ആണ്  വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി മാല കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.

ഏലിയാമ്മ വെള്ളം ചൂടാക്കാൻ അടുപ്പത്ത് വച്ചപ്പോൾ ഇയാൾ അടുക്കളയിലെത്തി പിന്നിലൂടെ മാല കവർന്നെടുക്കുകയായിരുന്നു . പിടിവലിക്കിടയിൽ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കയ്യിലിരുന്നു. ബഹളം വച്ചപ്പോൾ ഇവരെ തള്ളി താഴെയിട്ടിട്ട് കയ്യിൽകിട്ടിയ മാലയുടെ ബാക്കിയുമായി ഇയാൾ വീടിന്റെ മുൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.

ഏലിയാമ്മയുടെ ഇടതുകഴുത്തിൽ മുറിവുണ്ടായി.  വയോധിക ബഹളമുണ്ടാക്കിയപ്പോൾ അതുവഴി പോയ യാത്രക്കാർ ഇയാളെ  പിടിച്ച് തടഞ്ഞുവച്ചു പത്തനംതിട്ട പോലീസിൽ വിവരമറിയിച്ചതിനെതുടർന്ന്  സ്ഥലത്തെത്തി പ്രതിയെ  കസ്റ്റഡിയിലെടുത്തു.

പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐ ജെ യു ജിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ : പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികള്‍ക്ക് പൊന്മുടിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പൊന്മുടിയില്‍...

പായിപ്പാട് എട്ട്യാകരി പാടശേഖരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പുത്തൻപുരയിൽ ഔസേപ്പ്‌ മാത്യു എന്നയാൾ വളർത്തിയ താറാവുകളിലാണ് പക്ഷിപ്പനി...
- Advertisment -

Most Popular

- Advertisement -