Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകർക്കിടകവാവ് ബലിതർപ്പണം...

കർക്കിടകവാവ് ബലിതർപ്പണം : ഹരിതചട്ടം കർശനമായി പാലിക്കണം

ആലപ്പുഴ: കർക്കിടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഹരിതചട്ടം പൂർണമായി പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷൻ കോഓഡിനേറ്റർ ഷിൻസ് ഡി. അറിയിച്ചു.

ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. ബലിതർപ്പണത്തിന് ഉപയോഗിക്കുന്ന തുണികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പുഴയിലോ മറ്റു ജലാശയങ്ങളിലോ ഉപേക്ഷിക്കരുത്. ഭക്ഷണ വിതരണത്തിനായി സ്റ്റീൽ പ്ലേറ്റുകളും, സ്റ്റീൽ ഗ്ലാസുകളും മാത്രം ഉപയോഗിക്കുക.

ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിന് ആവശ്യമായ ബിന്നുകൾ സ്ഥാപിക്കുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും വേണം.  ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയതായും ശുചിത്വ മിഷൻ കോഓഡിനേറ്റർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ ‘ധ്യാൻ മന്ദിർ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി  ധ്യാന കേന്ദ്രമായ ‘ധ്യാൻ മന്ദിർ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കറും പങ്കെടുത്തു. മെയ്...

എംടിയുടെ സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്

കോഴിക്കോട് : അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മാവൂർ റോഡിലെ സ്മൃതിപഥം എന്ന പൊതുശ്മശാനത്തിൽ നടക്കും .എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കി. ബുധനാഴ്ച...
- Advertisment -

Most Popular

- Advertisement -