Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചികിത്സയ്ക്കിടെ വനിതാ...

ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തു : യുവാവ് അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. തകഴി പടഹാരം ശശി ഭവനിൽ ഷൈജു (39) ആണ് അറസ്റിലായത്.തിരുവോണദിവസം വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

മദ്യലഹരിയിൽ വീട്ടിൽ വെച്ച് വീണുപരിക്കേറ്റ ഷൈജുവിനെ ആശുപത്രി അത്യാഹിതവിഭാഗത്തിൽ എത്തിക്കുകയായിരുന്നു.നെറ്റിയിലെ മുറിവിൽ തുന്നലിടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ അസഭ്യം പറയുകയും വനിതാ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു.വീണ്ടും ആക്രമിക്കാൻ ശ്രമിച്ച ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഉൾപ്പടെയുള്ളവർ ചേർന്ന് പിടിച്ചു മാറ്റി. ഡോക്ടറുടെ പരാതി പ്രകാരം പിന്നീട് ഇയാളെ  അമ്പലപ്പുഴ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ : കാളിന്ദി എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം

കാണ്‍പുര്‍ : റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ച് ട്രെയിന്‍ മറിക്കാന്‍ ശ്രമം.കാൺപൂരിൽ ബർരാജ്പൂരിനും ബിൽഹൗറിനും ഇടയിൽ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം.പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്പ്രസ് അപകടത്തിൽപ്പെടുത്താനായിരുന്നു ശ്രമം നടന്നത്. ട്രാക്കിൽ...

മകരവിളക്ക് തീർത്ഥാടനം : നെയ്യഭിഷേകത്തിന് തുടക്കമായി

ശബരിമല : മകരവിളക്ക് തീർത്ഥാടനത്തിന് നടതുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് നെയ്യഭിഷേകത്തിന് തുടക്കമായി. പുലർച്ചെ 3.30 മുതൽ 7 വരെയും തുടർന്ന് രാവിലെ 8 മുതൽ 11 വരെയുമാണ് നെയ്യഭിഷേകം നടന്നത്....
- Advertisment -

Most Popular

- Advertisement -