Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് അമിതവേഗത്തിലെത്തിയ...

കോട്ടയത്ത് അമിതവേഗത്തിലെത്തിയ ബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി : പരുക്കേറ്റ പെൺകുട്ടി മരിച്ചു

കോട്ടയം : കോട്ടയത്ത് അമിതവേഗത്തിലെത്തിയ ബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) മരിച്ചത്. ഇന്നലെ രാത്രി ഏഴിന് കോട്ടയം ചന്തക്കവലയിലാണ് അപകടം.

നാഗമ്പടം സ്റ്റാൻഡിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന തണ്ടപ്ര’ എന്ന സ്വകാര്യ ബസ് ആണ് അപകടത്തിനിടയാക്കിയത്.നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലേയ്ക്ക് ഇടിച്ച് കയറി. ഫുട്പാത്തിലെ ഗ്രില്ലുകളും വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്ത ബസ് യാത്രക്കാർക്ക് ഇടയിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നു അപകടത്തിൽ അഞ്ജലി അടക്കം അഞ്ചു സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഡ്രൈവറേയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷഹബാസിന്റെ കൊലപാതകം : ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ

കോഴിക്കോട് : താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ.സംഘർഷത്തിൽ ഉൾപ്പെട്ട താമരശ്ശേരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കിയേക്കും. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട്...

ക്ഷീരസംഗമം  നിറവ് – 2025 സമാപിച്ചു

ആറന്മുള : ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയിൽ 3 ദിവസമായി  നടന്നു വരുന്ന  ജില്ലാ ക്ഷീരസംഗമം  നിറവ് - 2025 സമാപിച്ചു. പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -