Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഭാര്യ ആത്മഹത്യ...

ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ ഭർത്താവായ പ്രതിയെ  പൊലീസ് പിടികൂടി

പന്തളം : സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ ഭർത്താവായ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കുരമ്പാല പൂഴിക്കാട് ചാങ്ങ മംഗലത്ത് വീട്ടിൽ രമണക്കുറുപ്പ് (62) ആണ് ഓമല്ലൂരിൽ നിന്ന് അറസ്റ്റിലായത്.

സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 1993 ൽ ശിക്ഷിച്ചത്. വിധി വന്ന ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. 1994 ൽ വാറണ്ടായി. ഓമല്ലൂരിലെ വാടക വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവിടെ തട്ടുകട, പച്ചക്കറി വ്യാപാരം എന്നിവ നടത്തിവരികയായിരുന്നു. ഇതിനിടെ വിവാഹം കഴിക്കുകയും ചെയ്തു. ഒരു മകളുണ്ട്.

പന്തളം പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ് ഐ ജെ. നുജുമുദീൻ, സിപിഒ അൻവർഷ എന്നിവരുടെ നേതൃത്വത്തിൽ പിടി കൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂട്ടുമ്മേൽ ഭഗവതീക്ഷേത്രത്തിൽ പടയണിയും തിരുപന്തവും പ്രതിഷ്ഠാദിനവും

തിരുവല്ല:  കാരയ്ക്കൽ കൂട്ടുമ്മേൽ ഭഗവതീക്ഷേത്രത്തിലെ പടയണി മഹോത്സവം ഏപ്രിൽ ആറ്  വരെയും തിരുപന്ത മഹോത്സവം ഏഴിനും പ്രതിഷ്ഠാദിന മഹോത്സവം 30, മേയ് 1 തീയതികളിലും നടക്കും. 6 -ന് വൈകീട്ട് 5.45-ന് ആലും തുരുത്തിഭഗവതിക്ക്...

മുസ്‌ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു.മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി വട്ടത്ത് ഹസീന(52) ആണ് മരിച്ചത്. പ്രചാരണത്തിന് ശേഷം രാത്രി 11 ഓടെ...
- Advertisment -

Most Popular

- Advertisement -