Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : ജില്ലയിൽ  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക്  ഒരു കോടി രൂപ കൈമാറി

പത്തനംതിട്ട : ജില്ലയിൽ മഴ ശക്തമായതിനാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ജില്ലയ്ക്ക് ഒരു കോടി രൂപ കൈമാറിയതായി റവന്യൂ മന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. ആവശ്യം വരുന്നതിൻ്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസുകൾ നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പഞ്ചായത്ത് തല ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കാൻ നിർദേശം നൽകി.

അപകടകരമായ നിലയിലുള്ള വൃക്ഷങ്ങൾ മുറിച്ചു നീക്കാൻ ജില്ലാ ഭരണകൂടം മുൻകൈ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. നിർമാണ ജോലികൾ നടക്കുന്ന സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തി സുരക്ഷാ സംവിധാനം ഒരുക്കണം.

ജലാശയങ്ങളിലെ വിനോദങ്ങളും വനമേഖലയിലേക്കുള്ള ട്രക്കിങ്ങും  രാത്രിയാത്രകളും ഒഴിവാക്കണം. മേൽക്കൂര ക്ഷയിച്ച വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷയെ കരുതി മാറി താമസിക്കണം. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെൻ്ററും താലൂക്ക്തല കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കും.

റവന്യൂ ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധി വിട്ട് പോകരുതെന്നും അവധിയിലുള്ളവർ അടിയന്തര സാഹചര്യം കണക്കിലെടുത്ത് തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രിയുടെ നിർദ്ദേശത്തിൽ പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷം : നാളെ 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു .നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 7 ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും...

സ്ത്രീകൾ നന്മയുടെ പ്രചാരകരാകണം  -മാർ ക്രിസോസ്റ്റമോസ്

പരുമല : പ്രകാശത്തിന്റെ നാളങ്ങൾ അസ്തമിച്ചു കൊണ്ടിരിക്കുന്ന ലോകത്തിൽ നന്മയുടെ പ്രചാരകരാകുവാൻ സ്ത്രീ ജനങ്ങൾക്ക് സാധിക്കണമെന്ന് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അഖില മലങ്കര മർത്തമറിയം...
- Advertisment -

Most Popular

- Advertisement -