Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസ്റ്റോപ്പില്ലാത്ത സ്ഥലത്ത്...

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല :  ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക്  പിഴയിട്ടു

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിന്റെ ദേഷ്യത്തിൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിക്കെതിരെ നടപടി. സംഭവത്തിന് പിന്നാലെ പൊലീസ് ഇടപെട്ട് പൊതുമുതൽ നശിപ്പിച്ചതിന് 25,000 രൂപ പിഴ ഈടാക്കിയ ശേഷമാണ് യുവതിയെ വിട്ടയച്ചത്.

യാത്രക്കാരും നാട്ടുകാരും നോക്കി നിൽക്കെയായിരുന്നു അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ലിമിറ്റഡ് സ്റ്റോപ്പുള്ള ബസിലാണ് യുവതി കയറിയത്. ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാത്തതിൽ ആണ് യുവതി കുപിതയായത്. പൊതുഗതാഗത സംവിധാനങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഇത്തരത്തിൽ പൊതുമുതൽ നശിപ്പിക്കുന്നത് യാത്രക്കാർക്ക് ദുരിതമായി സമൂഹത്തിനാകെ ബാധ്യതയാകുകയാണ്.

ഇത്തരം സംഭവങ്ങൾ അടുത്തിടെയായി വർധിച്ചു വരുന്നതായും പലരും ചൂണ്ടിക്കാണിക്കുന്നു. ബസ് നിർത്തിയില്ലെങ്കിൽ നിയമപരമായി പരാതി നൽകാം. പക്ഷേ ഗ്ലാസ് തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല” എന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്.

ജനങ്ങളുടെ നികുതി പണത്തിൽ പ്രവർത്തിക്കുന്ന പൊതുമുതൽ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും, ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടികളും ശക്തമായ പിഴയും വേണമെന്ന ആവശ്യവും ശക്തമാകുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. കാസർകോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രൂവീകരണം അറിയാമെന്നായിരുന്നു...

ഏകീകൃത സിവില്‍ കോഡ് : കരട് റിപ്പോർട്ട് തയ്യാറാക്കാൻ 5 അംഗ സമിതിയെ നിയോഗിച്ച് ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ് : ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഇതിന്റെ ആദ്യഘട്ടമായി കരട് റിപ്പോർട്ട് തയ്യാറാക്കാൻ 5 അംഗ സമിതി സമിതിയെ നിയോഗിച്ചു .വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ രഞ്ജന ദേശായിയുടെ...
- Advertisment -

Most Popular

- Advertisement -