Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലാ കലക്ടറുടെ...

ജില്ലാ കലക്ടറുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സ്യഷ്ടിച്ച് പണം തട്ടാൻ ശ്രമം

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സ്യഷ്ടിച്ച് പണം തട്ടാൻ ശ്രമം. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് അപ്പ് പ്രൊഫൈൽ ഉണ്ടാക്കി പണം ആവശ്യപ്പെട്ട് സഹാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും മെസേജ് അയക്കുകയായിരുന്നു. വ്യാഴം വൈകുന്നേരം എ ഡി എം അടക്കമുള്ള നിരവധി പേർക്ക് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയിൽ പെട്ടത്. എ ഡി എം വിവരമറിയിച്ചതിനെ തുടർന്ന്  കലക്ടർ പ്രേം കൃഷ്ണൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

പ്രാഥമിക അന്വേഷണത്തിൽ ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ അക്കൗണ്ട് നിർമ്മിച്ചവരെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. എ ഡി എം അടക്കം നിരവധി ഉദ്യോഗസ്ഥർക്ക് വ്യാജ മെസേജ് ലഭിച്ചെങ്കിലും ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.
     
നേരത്തെ പത്തനംതിട്ട എസ് പി യുടെയും തിരുവനന്തപുരം കലക്ടർ ആയിരുന്ന ജെറോമിക് ജാേർജിന്റെയും പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം നടന്നിരുന്നു.

“ഞാൻ നിങ്ങൾക്ക് ഒരു ഫോൺ പേ നമ്പർ അയക്കുന്നു. ഇതിൽ ഉടൻ 50,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ കഴിയുമൊ. ഒരു മണിക്കൂറിനകം ഞാൻ നിങ്ങളുടെ പണം തിരികെ നൽകും” എന്നായിരുന്നു തിരുവനന്തപുരം കലക്ടറുടെ പേരിൽ തട്ടിപ്പ്കാർ അയച്ച സന്ദേശം.

അന്ന് ഇത്തരം വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിപ്പ് നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: 10 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ആറു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...

ഗതാഗത നിയന്ത്രണം

കോട്ടയം : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലെ പള്ളാത്തുരുത്തി പാലത്തിന്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി ഒക്ടോബർ ആറിന് രാത്രി ഒൻമ്പത് മുതൽ പിറ്റെ ദിവസം രാവിലെ അഞ്ചുമണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കെ.എസ്.ടി.പി...
- Advertisment -

Most Popular

- Advertisement -