Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ 16-കാരിയെ...

ഡൽഹിയിൽ 16-കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി : പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ നാലുപ്രതികൾ പിടിയിൽ

ന്യൂഡൽഹി : ഡൽഹി സ്വരൂപ് നഗറിൽ 16 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു.കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാൾ 19 വയസ്സുകാരനാണ്.

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ്ന​ഗർ മേഖലയിലെ ആളൊഴിഞ്ഞ കൃഷിയിടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ഒരു കൈ അറ്റുപോയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ ചിലഭാ​ഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ചനിലയിലുമായിരുന്നു.

പ്രതികളിൽ ഒരാളായ 17 വയസ്സുകാരനെ കാണാനാണ് പെൺകുട്ടി പോയതെന്നും .17കാരൻ പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.പ്രതികൾ മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തത്.

മൃതദേഹത്തിൽ എട്ട് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.സെപ്റ്റംബർ 13-ന് രാവിലെയാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലുചിറപ്പാലം സംസ്ഥാനത്തിന് അഭിമാനം: മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച തോട്ടപ്പള്ളി നാലുചിറപ്പാലം സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്‌ഡ് കേബിൾ സ്റ്റേ പാലമായ തോട്ടപ്പള്ളി നാലുചിറപ്പാലം ഉദ്ഘാടനം ചെയ്തു...

ദുരന്ത മേഖലയിൽ പതിമൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു : ചാലിയാറിന്റെ തീരത്തുനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടുകിട്ടി

വയനാട് : ഉരുൾപൊട്ടലിന്റെ പതിമൂന്നാം ദിവസമായ ഇന്നും മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിരച്ചില്‍ തുടരുന്നു.ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന്...
- Advertisment -

Most Popular

- Advertisement -