Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളേജിൽ എക്‌സ്‌റേ മാറി നൽകി ചികിത്സ: താൽക്കാലിക ജീവനക്കാരന് സസ്‌പെൻഷൻ

പത്തനംതിട്ട: കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ എക്‌സ്‌റേ മാറി നൽകി തെറ്റായ ചികിത്സ നൽകിയ സംഭവത്തിൽ നടപടി. കൃത്യവിലോപം കാണിച്ച താൽക്കാലിക റേഡിയോഗ്രാഫറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇടപെട്ട തിന്നെ തുടർന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ അടിയന്തര നടപടി.

​കൈയ്ക്ക് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ 16 വയസുള്ള പെൺകുട്ടിയ്ക്കാണ് 86കാരിയുടെ  എക്‌സ്‌റേ മാറ്റി നൽകിയത്. ഈ എക്‌സ്‌റേ പരിശോധിച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചികിത്സയും മരുന്നുകളും നിർദേശിച്ചത്. പിന്നീട് എക്‌സ്‌റേയിൽ സംശയം തോന്നിയ രോഗിയുടെ ബന്ധുക്കൾ വിവരം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യക്തമായത്.

​സംഭവം വിവാദമായതോടെ മന്ത്രിയുടെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ റേഡിയോഗ്രാഫറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിങ്കളാഴ്ച മുതൽ മഴ ശക്തമാകും : മൂന്നിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്   തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ...

ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബെംഗളൂരുവിൽ മരിച്ചു

ആലപ്പുഴ : ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബെംഗളൂരുവിൽ മരിച്ചു. ആലപ്പുഴ രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ(24) ആണ് മരിച്ചത്. പതിനൊന്നുദിവസമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍...
- Advertisment -

Most Popular

- Advertisement -