Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅറബിക്കടലിൽ ഇന്ത്യൻ...

അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു : പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: അറബിക്കടലിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു.സംഭവത്തിൽ പാകിസ്താന്റെ നയതന്ത്രജ്ഞൻ സാദ് അഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു.ഒമാന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് അമിതവേഗതയിലെത്തിയ പാക്ക് കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലിനെ ഉരസി കടന്നുപോകുകയായിരുന്നു .

സംഭവത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് നടന്ന ഈ സംഭവം പാകിസ്താൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനാസ്ഥ നിറഞ്ഞതുമായ പെരുമാറ്റമാണെന്ന് ഇന്ത്യ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മംഗളാദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരുക്ക്

ഇടുക്കി: മംഗളാദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരുക്കേറ്റു. മംഗളാദേവിയിൽ നിന്ന് കുമളിയിലേക്ക് വരുന്ന വഴിയിലെ ഒമ്പതാം വളവിന് സമീപം ഇന്നു വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ കൈയ്ക്ക്...

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 ശുചീകരണ തൊഴിലാളികൾ മരിച്ചു

പാലക്കാട് : ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു.കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സേലം സ്വദേശികളായ വള്ളി, റാണി എന്നിവരും ലക്ഷ്മണൻ എന്ന് പേരുളള രണ്ട് പേരുമാണ് മരിച്ചത്. വൈകിട്ട്...
- Advertisment -

Most Popular

- Advertisement -