Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകിഴിവ് കൊള്ക്ക്...

കിഴിവ് കൊള്ക്ക് കൂട്ട് സിവിൽ സപ്ലൈസ് വകുപ്പ് : വി ജെ ലാലി

കോട്ടയം :കോടിക്കണക്കിനു രൂപയുടെ കിഴിവ് കൊള്ളക്ക് സിവിൽ സപ്ലൈസ് വകുപ്പ് കൂട്ട് നില്കുകയാണെന്നു നെൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി ജെ ലാലി പറഞ്ഞു.22 ദിവസമായി സംഭരിക്കാതിരിക്കുന്ന നെല്ല് സംഭരിക്കണമെന്നാവശ്യപ്പെട്ടു കുറിച്ചി കക്കുഴി പാടശേഖരത്തിലെ കർഷകർ വിഷു ദിനത്തിൽ നടത്തിയ ഉപവാസം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സീസണിൽ 150 കോടി രൂപയുടെ കിഴിവ് കൊള്ള നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴിവ് കൊള്ള സമ്പ്രദായം അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാടശേഖര സമിതി കൺവീനർ ഷമ്മി വിനോദിന്റെ അധ്യക്ഷതയിൽ വിനു ജോബ്, റജീന അഷ്‌റഫ്‌, സോണിച്ചൻ പുളിങ്കുന്ന്, ആർ രാജഗോപാൽ, ജിക്കു കുര്യയാക്കോസ്,ബെറ്റി ടോജോ,അരുൺ ബാബു,അഭിഷേക് ബിജു, ഷിബു എഴെപുഞ്ചയിൽ,സുനിൽ,രതീഷ് എസ്,,ഡോ. സെലിൻ ഫിലിപ്പ്,ആർ വേലായുധൻ നായർ, കെ ബി മോഹനൻ, നിഷ കൊച്ചുമോൻ,അന്നമ്മ മാണി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സരവേദിയാക്കി മാറ്റണം: ജില്ലാ കളക്ടർ

ആലപ്പുഴ: രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സര വേദിയാക്കി മാറ്റണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു. നവീകരിച്ച രാജാകേശവദാസ് നീന്തൽ ക്കുളത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കായിക മേഖലയിലെ പ്രശ്നങ്ങൾ...

മുഖ്യമന്ത്രി തർക്കം : അതീവ സങ്കീർണ്ണം എന്ന് നിരീക്ഷകർ

ന്യൂഡൽഹി : മുഖ്യമന്ത്രി സ്ഥാനത്തെക്കുള്ള തർക്കത്തിൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്ന് ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു .63 കോൺഗ്രസ് എംഎൽഎമാർക്കിടയിൽ നാൽപതിലേറെപ്പേരുടെ പിന്തുണയാണ് കെ.സി.വേണുഗോപാലിനുള്ളത്. പാർട്ടി അണികൾക്കിടയിലും പൊതുസമൂഹത്തിലും...
- Advertisment -

Most Popular

- Advertisement -