Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകരിമ്പ വാഹനാപകടം...

കരിമ്പ വാഹനാപകടം : കണ്ണീർപ്രണാമവുമായി നാട്

പാലക്കാട് : കല്ലടിക്കോട് കരിമ്പ വാഹനാപകടത്തിൽ മരിച്ച 4 കുട്ടികൾക്ക് കണ്ണീർപ്രണാമവുമായി നാട്.മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം തുപ്പനാട് ജുമാ മസ്ജിദിൽ കബറടക്കം നടന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം, ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്,സീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം,നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ,സജ്‌ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പാലക്കാടേക്ക് പോവുകയായിരുന്ന ലോറി, സിമന്റ് കയറ്റിയെത്തിയ ലോറിയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട സിമന്റ് ലോറി വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുകളിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ എതിരെ വന്ന ലോറി ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുപ്പതി ലഡ്ഡുവിലെ നെയ്യിൽ പാമോയിൽ : ഇ.ഡി അറസ്റ്റ്

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ നെയ്യിൽ മായം ചേർത്തുവെന്ന കേസിൽ സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ...

തലവടി മുരിക്കോലുമുട്ട് പാലം അപകട ഭീഷണിയിൽ

എടത്വ : കൈവിരികൾ തകർന്ന തലവടി മുരിക്കോലുമുട്ട് പാലം അപകട ഭീഷണിയിൽ. കാലപ്പഴക്കത്താൽ പാലവും കൈവിരികളും പൂർണ്ണമായി തകർന്ന നിലയിൽ. തലവടി ഗ്രാമപഞ്ചായത്ത് 8, 11 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന തലവടി മുരിക്കോലുമുട്ട്...
- Advertisment -

Most Popular

- Advertisement -