Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeSpiritualഅഖില ഭാരത...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം: പറശ്ശിനിക്കടവ് മുത്തപ്പൻ്റെ വെള്ളാട്ടം നടന്നു

തിരുവല്ല: ഭക്തിയുടെ നിറവിൽ 40-ാമത് അഖില ഭാരത ശ്രീമദ്ഭാഗവത സത്രത്തിനു മുന്നോടിയായി  പറശ്ശിനിക്കടവ് മുത്തപ്പൻ്റെ വെള്ളാട്ടം നടന്നു.

കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ ഒരുക്കിയ സത്ര വേദിയിൽ ക്ഷേത്രമേൽശാന്തി അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമായത്.

ശനിയാഴ്ച്ച വൈകിട്ട് 7 മണിയോടെ ആരംഭിച്ച വെള്ളാട്ടം അർദ്ധരാത്രിയോടെയാണ് സമാപിച്ചത്.അവിചാരിതമായി പെയ്ത കനത്ത വേനൽ മഴയെ പ്പോലും അവഗണിച്ച് സത്ര വേദിയിലെത്തിയ ഭക്തർക്ക് വെള്ളാട്ടം സായൂജ്യമായി.

സത്ര നിർവഹണ സമിതി ഭാരവാഹികളായ സത്ര സമിതി ചെയർമാൻ അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരി, ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം, കൺവീനർ പി.കെ ഗോപിദാസ് മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ. ശൈലജ, വഴിപാടുകാരായ ഗിരീഷ് രാജ്ഭവൻ, പബ്ളിസിറ്റി ചെയർമാൻ  ശ്രീനിവാസ് പുറയാറ്റ് , ലാൽ നന്ദാവനം, വിഷ്ണുനമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ഓസ്റ്റീയോ – ഫിസീകോൺ -2024

തിരുവല്ല: ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ, ഫിസിയോളജി -എന്റോക്രൈനോളജി വിഭാഗങ്ങളുടെ സംയുക്ത സമ്മേളനം ഓസ്റ്റീയോ - ഫിസീകോൺ -2024  നടത്തി.  ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഡോ...

വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ 10 ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി

ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായികുടുങ്ങിയ 10 ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി .കെട്ടിട നിർമാണ ജോലിക്കായി മാസങ്ങൾക്ക് മുമ്പ് വെസ്റ്റ് ബാങ്കിലേക്ക് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ജോലി...

- Advertisment -

Most Popular

- Advertisement -