Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രി കെ...

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേരളത്തിലെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മന്ത്രിമാരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നും കരിങ്കൊടി കാട്ടി. വൈകിട്ട് ബേക്കറി ജംഗ്ഷനില്‍  മന്ത്രി കെ എം ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞ് മുന്നില്‍ കുത്തിയിരുന്നു.

പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് എത്താത്തതിനെ തുടര്‍ന്ന് മന്ത്രി ഓട്ടോയില്‍ കയറി പോകാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തര്‍ മന്ത്രി കയറിയ ഓട്ടോയ്‌ക്ക് മുന്നിലും കുത്തിയിരുന്നു. അര മണിക്കൂറോളമാണ് പ്രതിഷേധത്തില്‍ മന്ത്രി റോഡില്‍ കുടുങ്ങിയത്. നേരത്തേ മുഖ്യമന്ത്രിക്ക് നേരെയും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. യുവമോര്‍ച്ച തിരുവനന്തപുരം നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ സൂര്യകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.

കുണ്ടറയിലും, അമൃതാനന്ദമയി മഠത്തിലും പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോംനഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ

അടൂർ: ഹോംനഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടൂർ കണ്ണങ്കോട് സ്വദേശി റെന്നി ജോയ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 16 ന്  കിടപ്പു രോഗിയെ ശുശ്രൂഷിക്കാനായി എത്തിയ മധ്യവയസ്ക്കയായ ഹോം...

കെഎസ്ആർടിസി ബജറ്റ് ടൂറിസം തീർഥാടന ടൂറിസം പദ്ധതികൾക്കായി പുതിയ ബസുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതികളായ  ബജറ്റ് ടൂറിസം തീർഥാടന ടൂറിസം യാത്രയിലേക്ക് പ്രത്യേക ബസുകൾ പുറത്തിറക്കി. കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസുകളോട് സാമ്യം തോന്നുന്ന ആദ്യം ഇറങ്ങിയ  10 ബസുകളുടെ ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -