Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട് ദക്ഷിണമൂകാംബി...

പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ സാരസ്വതം സ്കോളർഷിപ്പ് വിതരണം നാളെ

പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പനച്ചിക്കാട് ദേവസ്വം ഏർപ്പെടുത്തിയ സാരസ്വതം സ്കോളർഷിപ്പ് വിതരണം നാളെ (17) ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ. സ്കോളർഷിപ്പ് വിതരണം നിർവഹിക്കും.

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന, 2026-ലെ കേരള, സി.ബി.എസ്.ഇ. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കാണ് സാരസ്വതം സ്കോളർഷിപ്പ് നൽകുന്നത്. വിദ്യാഭ്യസരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പനച്ചിക്കാട് ദേവസ്വം ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ സ്കോളർഷിപ്പ്.

ചടങ്ങിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. ബഞ്ചമിൻ, പഞ്ചായത്ത് അംഗങ്ങളായ മനീഷ് പി. ജി, സുമ മുകുന്ദൻ തുടങ്ങിയവർ പങ്കെടുക്കും.

ക്ഷേത്രത്തിലെ ദേശീയ നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി ഇന്ന്  മുംബൈയിലെ നൃത്തരഞ്ജനി ഫൈൻ ആർട്സ് അക്കാദമി അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി. പ്രശസ്ത നർത്തകിയും നൃത്തസംവിധായികയുമായ  രേവതി ശ്രീനിവാസരാഘവൻ, ദിവ്യ ശ്രീകാന്ത് എന്നിവർ ചേർന്നാണ് നൃത്തസംവിധാനം നിർവഹിച്ചത്. ശാസ്ത്രീയ നൃത്തത്തിന്റെ ലാസ്യഭംഗിയും താളവൈവിധ്യവും സമന്വയിപ്പിച്ച അവതരണം ദേശീയ നൃത്തസംഗീതോത്സവത്തിന് മിഴിവേകി.

നാളെ ദേശീയ നൃത്തസംഗീതോത്സവത്തിൽ ചെന്നൈയിലെ പ്രശസ്ത കർണാടക സംഗീതജ്ഞൻ  ആദിത്യ മാധവൻ അവതരിപ്പിക്കുന്ന സംഗീതസദസ്സ് നടക്കും. നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളും കലോപാസനകളും ക്ഷേത്രത്തിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും ജനുവരി 29 ന് നടത്താനിരുന്ന പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി...

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം :  ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്,...
- Advertisment -

Most Popular

- Advertisement -