Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഅതിജീവിതയെ അധിക്ഷേപിച്ച...

അതിജീവിതയെ അധിക്ഷേപിച്ച കേസ് : രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല .രാഹുൽ ഈശ്വറിനെ തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു .

പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി .രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു .അറസ്റ്റ് നിയമപരമല്ലെന്നും പിടികൂടി കഴിഞ്ഞാണ് നോട്ടിസ് നല്‍കിയതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു.എന്നാൽ രാഹുൽ നോട്ടിസ് കൈപ്പറ്റിയില്ലെന്നും പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്‌ടോപ്പിലുണ്ടെന്നും പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു.ജയിലില്‍ നിരാഹാരസമരം ഇരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സൈബര്‍ ആക്രമണ കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവർക്കെതിരെയാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി : ഭാഗ്യചിഹ്നം ‘വേഴു’

ആലപ്പുഴ : 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ പേര് 'വേഴു'. പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എക്സൈസ്, സഹകരണ മന്ത്രി എം...

അംഗനവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം

തിരുവല്ല : അംഗനവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഇരവിപേരൂർ പഞ്ചായത്ത്  ഹാളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി. പി. രാജപ്പൻ നിർവഹിച്ചു.  ഇരവിപേരൂർ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശശിധരൻ പിള്ള അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -