Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി വിമർശനങ്ങൾ...

മുഖ്യമന്ത്രി വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണം –   ഓർത്തഡോക്സ് സഭ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പരോക്ഷമായി പറഞ്ഞ് ഓർത്തഡോക്സ് സഭ. വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു.

ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മെത്രാപൊലീത്ത.

മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ചില്ലെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന സൂചന തന്നെ മെത്രാപൊലീത്ത നൽകുന്നു.

അതേസമയം വ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ കൂറിലോസ്, വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും സർക്കാരിനും സിപിഎമ്മിനും എതിരായ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചട്ടമ്പിസ്വാമി സമാധി: തീർത്ഥാടന ഘോഷയാത്ര 22-നു ആരംഭിക്കും

ആലപ്പുഴ:  വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 101-ാമത് സമാധി വാർഷികം വിവിധ പരിപാടികളോടെ 28 മുതൽ 29 വരെ ആലപ്പുഴ വള്ളികുന്നം കാമ്പിശ്ശേരിയിൽ നടക്കും. വിദ്യാധിരാജ ഇൻറർനാഷണൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഉയർത്താനുള്ള പതാക ചട്ടമ്പിസ്വാമിയുടെ കണ്ണമ്മൂലയിലെ...

സംസ്ഥാനത്ത് ആദ്യമായി വാർഡ് തലത്തിൽ പാലിയേറ്റിവ് കെയർ പദ്ധതിക്ക് തുടക്കമായി

കോന്നി: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി വാർഡ് തലത്തിൽ പാലിയേറ്റിവ് കെയർ പദ്ധതിക്ക് തുടക്കമായി. പ്രമാടം പഞ്ചായത്ത് 5-ാം വാർഡിൽ ആണ് കിടപ്പ് രോഗികൾക്ക് ആശ്വാസമായി പദ്ധതി ആരംഭിച്ചത്. ഇളകൊള്ളൂർ സെൻ്റ് ജോർജ്...
- Advertisment -

Most Popular

- Advertisement -