Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെഎസ്ആർടിസി ബസിൽ...

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ : കെഎസ്ആർടിസി ബസ്സിൽ ഒപ്പം യാത്ര ചെയ്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച ഡിപ്പോ ജീവനക്കാരനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. കായംകുളം ഡിപ്പോയിലെ ഡ്രൈവറും അമ്പലപ്പുഴ സ്വദേശിയുമായ രഞ്ജൻ (53) ആണ് പിടിയിലായത്. അതിക്രമത്തിന് ശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ശനിയാഴ്ച രാവിലെ ആലപ്പുഴ – തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസ് കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. കൊല്ലത്തേക്ക് പോകാനായി ആലപ്പുഴയിൽ നിന്നാണ് പെൺകുട്ടി ഈ ബസിൽ കയറിയത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ചു പോകുകയായിരുന്ന രഞ്ജൻ അമ്പലപ്പുഴയിൽ നിന്നാണ് ഇതേ ബസിൽ കയറിയത്.

പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർ രഞ്ജന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ കെ ശൈലജയ്ക്ക് എതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് :ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു. മുസ്‌ലിംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി.എച്ച്.അസ്ലമിനെതിരെയാണ് കേസ്. മങ്ങാട് സ്നേഹതീരം...

കണിച്ചുകുളങ്ങര ക്ഷേത്രോത്സവം : സെപ്‌റ്റേജ് മാലിന്യ സംസ്‌കരണത്തിന് സഹായവുമായി ആലപ്പുഴ നഗരസഭ

ആലപ്പുഴ: പതിനായിരക്കണക്കിന് ഭക്തജനങ്ങൾ താമസിക്കുകയും വന്നുപോകുകയും ചെയ്യുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഒരുമാസം നീളുന്ന ഉത്സവകാലത്തെ മാലിന്യ സംസ്‌കരണത്തിന് ആലപ്പുഴ നഗരസഭയുടെ സഹായവും. പ്രധാന പ്രശ്‌നങ്ങളിലൊന്നായ സെപ്‌റ്റേജ് മാലിന്യ സംസ്‌കരണത്തിനാണ് നഗരസഭയുടെ സഹായം ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -