Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകോവളത്ത് ടൂറിസം...

കോവളത്ത് ടൂറിസം സീസണ്‍ ആരംഭിച്ചു : അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അധികൃതര്‍

തിരുവനന്തപുരം : കോവളത്ത് ടൂറിസം സീസണ്‍ ആരംഭിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പൂർത്തിയായിട്ടില്ല. നടപ്പാതകളടക്കം തകര്‍ന്ന് കിടക്കുകയാണ്.  ചിലയിടത്ത് അടിസ്ഥാനം പൂര്‍ണമായി തകര്‍ന്നു. ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിലാണ് ഈ ഗുരുതര സ്ഥിതി. പാതക്ക് പൊക്കം കൂടുതലുള്ള സ്ഥലമാണിത്. വര്‍ഷകാല തിരയടിയിലാണ് നടപ്പാതയുടെ അടിസ്ഥാനം കടലെടുത്തത്.

കാലാകാലങ്ങളിലെ അറ്റകുറ്റപ്പണിയുടെ അഭാവമാണ് സ്ഥിതി രൂക്ഷമാകാന്‍ കാരണം. കൈവരികളും തകര്‍ന്ന നിലയാണ്. ലൈറ്റ് ഹൗസ് ബീച്ചില്‍ ഗാന്ധിപ്രതിമക്കു സമീപത്തെ നടപ്പാതക്കു മുകളിലെ സ്ലാബ് തകര്‍ന്നു ഇരുമ്പു കമ്പികള്‍ പുറത്തു കാണാവുന്ന നിലയാണ്. തുരുമ്പിച്ച അവസ്ഥയുള്ള ഇവ കാല്‍നടയാത്രികര്‍ക്ക് ഭീഷണിയാകുന്നു.

ആഴമേറിയ ഓടക്കുള്ളില്‍ അകപ്പെടുമെന്ന ഭീഷണിയുമുണ്ട്. രാത്രി വഴിവിളക്കില്ലാത്ത സ്ഥിതിയുള്ളത്. തീരത്തെ വെളിച്ചക്കുറവും സിസിടിവിയുടെ അറ്റകുറ്റപ്പണികളും ഈ സീസണിനു മുന്‍പ് പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും നടപ്പായില്ല.

അതേസമയം സീസണിന് തുടക്കം കുറിച്ച് വിദേശസംഘം എത്തിത്തുടങ്ങി. ക്രിസ്മസും പുതു വത്സരവുമൊക്കെയായി ഇനിയുള്ള ഏതാനും മാസം കോവളം സഞ്ചാരികളുടെ പറുദീസയായിരിക്കും. ആയുര്‍വേദ ചികിത്സ കൂടാതെ ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാനാണ് തീരത്ത് വിദേശികള്‍ കൂടുതലും എത്തുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

 മഴ : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

മൺസൂൺ ടൂറിസം : വാഗമൺ പൈൻമരക്കാടുകൾ വിനോദസഞ്ചാരികളുടെ വേദിയാകുന്നു

പാലാ: മൺസൂൺ ടൂറിസത്തിന്റെ പുത്തൻ സാധ്യതകൾക്ക് വാഗമൺ പൈൻമരക്കാടുകൾ വേദിയാകുന്നു.  മഴ നനഞ്ഞ് വാഗമണ്ണിലെ പൈൻ മരക്കാട്ടിലെത്താൻ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിലൊന്നായ വാഗമണ്ണിലെ പൈൻ വനങ്ങൾക്ക് പേരുകേട്ടതാണ്. ശരാശരി...
- Advertisment -

Most Popular

- Advertisement -