Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ന് രാത്രിയിലും...

ഇന്ന് രാത്രിയിലും വൈദ്യുതി നിയന്ത്രണം തുടരും : കെഎസ്ഇബി

തിരുവനന്തപുരം:  വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. തുടര്‍ച്ചയായി പത്താം ദിവസമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്. വൈകിട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം.

വൈദ്യുതി നിയന്ത്രിക്കുന്ന സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകീട്ടോടെ ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ആവശ്യമായ വൈദ്യുതി ലഭിക്കാത്തതാണു നിയന്ത്രണം വേണ്ടി വരുന്നതെന്നും അതു പരിഹരിക്കാനായി സര്‍ക്കാര്‍ എല്ലാ ശമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ പ്രതിസന്ധി മനസ്സിലാക്കുന്നെന്നും സ്വിച്ചിട്ട പോലെ പരിഹരിക്കാന്‍ പറ്റാത്ത വിഷയമാണിതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന മഴ കുറയുകയും ചൂട് കൂടുകയുമാണ്. അതിനാൽ വൈദ്യുതി ഉല്‍പാദനം കുറയുകയും ഉപയോഗം ഗണ്യമായി കൂടുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ 3,794 മെഗാവാട്ടാണ് ഒരു ദിവസം വൈദ്യുതി ആവശ്യമായി വന്നത്. എന്നാല്‍ ഇന്നലെ 5200 മെഗാവാട്ടായിരുന്നു ഉപയോഗിച്ചത്. നമ്മുടെ നല്‍കല്‍ ശേഷിയേക്കാള്‍ 900 മെഗാവാട്ടിന്റെ കുറവാണ് വന്നത്. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെജിഎഫിൽ വീണ്ടും സ്വർണ ഖനനം : കേന്ദ്രപദ്ധതിക്ക് അം​ഗീകാരം

ബെംഗളൂരു : കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) സ്വർണഖനനം പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാർ അം​ഗീകാരം നൽകി. കെജിഎഫിൽ നിലവിലുള്ള 13 സ്വർണഖനികളിൽനിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റൻ മൺകൂനകളിൽനിന്ന്...

Kerala Lotteries Results 14-02-2026 Karunya KR-742

1st Prize : ₹1,00,00,000/- KC 889462 (KATTAPPANA) Consolation Prize ₹5,000/- KA 889462 KB 889462 KD 889462 KE 889462 KF 889462 KG 889462 KH 889462 KJ 889462 KK...
- Advertisment -

Most Popular

- Advertisement -