Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha72-ാമത് നെഹ്‌റു...

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി : ഭാഗ്യചിഹ്നം ‘വേഴു’

ആലപ്പുഴ : 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ പേര് ‘വേഴു’. പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എക്സൈസ്, സഹകരണ മന്ത്രി എം ലിജു  പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ഷാജി വി. നായർ, ചലച്ചിത്ര നടി ദേവി ചന്ദന എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.

ആലപ്പുഴ,കുതിരപ്പന്തി,  നടുവിലെപറമ്പ് എ.ആർ. ശുഐബ് ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദ്ദേശിച്ച വിജയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 1575 എൻട്രികളിൽ നിന്നാണ് ‘വേഴു’ എന്ന പേര് തിരഞ്ഞെടുത്തത്.ഭാഗ്യചിഹ്നത്തിന്റെ പേരിനുള്ള എൻട്രികൾ വാട്സാപ്പ് മുഖേനയാണ് ക്ഷണിച്ചത്. എൻട്രികളിൽ 30 പേരാണ് ‘വേഴു’ എന്ന പേര് നിർദേശിച്ചത്.

ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്ക് മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും.ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. റോയ്, മുൻ ഡി.ടി.പി.സി. സെക്രട്ടറി സി. പ്രദീപ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അടുത്ത ജൂണില്‍ ആരംഭിക്കുന്ന, തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍...

പ്രമുഖ നടനൊപ്പം ശബരിമല കയറിയതിന് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല : നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല മുൻ എസ്എച്ഒ ബി സുനിൽ കൃഷ്ണനോട് തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്. മോഹൻലാലിനൊപ്പം മല...
- Advertisment -

Most Popular

- Advertisement -