പത്തനംതിട്ട : ജനവാസ മേഖലകളിലേക്ക് കാട്ടാനക്കൂട്ടം തുടർച്ചയായി ഇറങ്ങുന്നതോടെ വടശേരിക്കരയിലും പരിസരപ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമാകുന്നു. പകലും രാത്രിയും ഒരുപോലെ കാട്ടാനകളുടെ സാന്നിധ്യം അനുഭവപ്പെടുന്നത് പ്രദേശവാസികളെയും ശബരിമല തീർഥാടകരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി വനംമന്ത്രി ഇന്ന് വടശേരിക്കരയിലെത്തും.
വ്യാഴാഴ്ച പകൽ വടശേരിക്കരയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. രാത്രിയിൽ ആനകൾ വീണ്ടും എത്തിയില്ലെങ്കിലും എപ്പോൾ വേണമെങ്കിലും തിരിച്ചെത്താമെന്ന ഭീതിയിലാണ് നാട്ടുകാർ. വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദ്രുതകർമസേനയെയും വിന്യസിച്ചു.
വടശേരിക്കര ഐ.ബി.യിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. കാട്ടാനശല്യം ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ യോഗം ചർച്ച ചെയ്യും. വനംവകുപ്പിന്റെ ചുമതലയേറ്റശേഷം മന്ത്രി വടശേരിക്കരയിലെത്തുന്നത് രണ്ടാം തവണയാണ്. നേരത്തേ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ച പല നടപടികളും നടപ്പാക്കാത്തതാണ് വീണ്ടും ആനക്കൂട്ടം ജനവാസമേഖലയിലേക്ക് എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വടശേരിക്കര ടൗണിൽനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ അകലെയുള്ള വനമേഖലയിൽനിന്നാണ് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ശബരിമല പ്രധാനപാതയോടു ചേർന്നും ചിറ്റാർ റോഡിന്റെ പരിസരത്തും ആനകളുടെ സാന്നിധ്യമുണ്ട്. ഒളികല്ല്, കുമ്പളത്താമൺ മേഖലകളിലാണ് ശല്യം രൂക്ഷം. വടശേരിക്കര–കുമ്പളത്താമൺ റോഡിൽ സന്ധ്യ കഴിഞ്ഞാൽ യാത്ര ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണ്.
കാട്ടാനകൾക്കു പുറമേ കടുവയുടെയും പുലിയുടെയും സാന്നിധ്യവും പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. കുമ്പളത്താമൺ, ആക്കേമൺ, മുള്ളൻപാറ, ഒളികല്ല്, ചെമ്പരത്തിമൂട് തുടങ്ങിയ പ്രദേശങ്ങളിൽ വന്യമൃഗശല്യം പതിവാണ്. അടുത്തിടെ മുക്കുഴി–കുമ്പളത്താമൺ–വടശേരിക്ക





