Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമില്‍മ പാല്‍...

മില്‍മ പാല്‍ വില വര്‍ധനവ് : അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലിറ്ററിന് നാല് രൂപ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം. പാല്‍ വില കൂട്ടണമെന്ന് മില്‍മ നല്‍കിയ അപേക്ഷയില്‍ ഇന്ന് നടക്കുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

ലിറ്ററിന് 4 മുതല്‍ 6 രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് ആറ് മാസം മുമ്പ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു എങ്കിലും വൈകിയാണ് അനുമതി ലഭിച്ചത്. ഇന്ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുതിയ വില എത്ര വരും എന്നതിനെക്കുറിച്ചു  അന്തിമ തീരുമാനമുണ്ടാകും. വില വര്‍ദ്ധനവ് മെയ് ഒന്നു മുതല്‍ നടപ്പാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്നിടങ്ങളില്‍ കള്ളിങ് തുടരുന്നു

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ,തകഴി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കള്ളിംഗ് പ്രവർത്തനങ്ങൾ തുടങ്ങി. കൊല്ലം ജില്ലയിൽ നിന്നുള്ള 5 ദ്രുതകർമ്മ സേന അംഗങ്ങളും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 ദ്രുതകർമ്മ സേന അംഗങ്ങളും...

ഇടുക്കിയിൽ വീട്ടിൽ വച്ച് നടന്ന പ്രസവത്തിൽ നവജാതശിശു മരിച്ചു

ഇടുക്കി : ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ നടന്ന പ്രസവത്തിൽ നവജാത ശിശു മരിച്ചു. ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസൺ തയ്യാറായില്ലന്നാണ് ആരോപണം. സംഭവമറിഞ്ഞ്...
- Advertisment -

Most Popular

- Advertisement -