Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsകായിക രംഗത്തെ...

കായിക രംഗത്തെ വൈഎംസിഎ യുടെ സംഭാവന ലോകത്തിന് മാതൃക : സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവല്ല : കായിക രംഗത്തിന്റെ വളർച്ചയ്ക്കും രാജ്യത്തിന് മികച്ച കായിക താരങ്ങളെ സംഭാവന ചെയ്യുന്നതിനും വൈഎംസിഎ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.ദേശീയ വൈഎംസിഎ, പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മാർത്തോമ്മാ കോളേജുമായി ചേർന്ന് സംഘടിപ്പിച്ച നാഷണൽ വൈഎംസിഎ സ്പോർട്സ് ആൻ്റ് റിക്രിയേഷൻ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും കായിക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളിലും യുവജനങ്ങളിലും അച്ചടക്കം, ആത്മവിശ്വാസം, കൂട്ടായ്മ, ആരോഗ്യബോധം എന്നിവ വളർത്താൻ സാധിക്കും. ലഹരിയുടെ പിടിയിൽനിന്ന് യുവതലമുറയെ സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും കായികമേഖലയെ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സ്പോട്സ് ആൻ്റ് റിക്രിയേഷൻ കമ്മിറ്റി ചെയർമാൻ എ.ജെ മാത്യു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കേരളാ ഫുട്ബോൾ അസോസിയേഷൻ ട്രഷറാർ ഡോ. റെജിനോൾഡ് വർഗീസ് സെമിനാർ നയിച്ചു. ദേശീയ പ്രോപ്പർട്ടി കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോയി സി. ജോർജ്, കോളേജ് പ്രിൻസിപ്പാൾ ഡോ. മാത്യു വർക്കി ടി.കെ, ട്രഷറാർ തോമസ് കോശി, റീജണൽ വൈസ് ചെയർമാൻ കുര്യൻ തുമ്പുങ്കൽ, ദേശീയ ഉപദേശക സമിതി വൈസ് ചെയർമാൻ റെജി ജോർജ്, നിർവ്വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, ദേശീയ പേഴ്‌സണൽ കമ്മിറ്റിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൽ, റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, കോളേജ് പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ ഡോ. ടീനാ ടി.എലിസബേത്ത്, ജൂബിലി സമിതിയംഗം ഡോ. അനൂപ് കോശി ജോർജ്, സ്പോർട്സ് ആൻ്റ് റിക്രിയേഷൻ കമ്മിറ്റി വൈസ് ചെയർമാൻ കുര്യൻ ചെറിയാൻ, സ്പോർട്സ് ആൻ്റ് ഗെയിംസ് സബ് റീജൺ കൺവിനർ ഷിജു കെ. കുര്യൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച്  വിദ്യാർഥി  നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

റാന്നി : മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച് പ്ലസ്ടു വിദ്യാർഥി പമ്പാ നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളം കുറവായതിനാൽ ഒടുവിൽ വിദ്യാർഥി തന്നെ നീന്തി കരയ്ക്ക് കയറി. അങ്ങാടി സ്വദേശിയായ...

നെടുമ്പ്രം പുതിയകാവ് ഗവ  ഹൈസ്കൂളിൽ മോഷണ ശ്രമം

തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവൺമെൻ്റ് ഹൈസ്കൂളിൽ മോഷണ ശ്രമം. സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ  പൂട്ടുകൾ തകർത്തു. ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തി തുറന്ന മോഷ്ടാക്കൾ ഉള്ളിൽ...
- Advertisment -

Most Popular

- Advertisement -