Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമൊബൈൽ ഫോൺ...

മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച്  വിദ്യാർഥി  നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

റാന്നി : മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച് പ്ലസ്ടു വിദ്യാർഥി പമ്പാ നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളം കുറവായതിനാൽ ഒടുവിൽ വിദ്യാർഥി തന്നെ നീന്തി കരയ്ക്ക് കയറി. അങ്ങാടി സ്വദേശിയായ വിദ്യാർഥിയാണ് ഇന്ന് വൈകിട്ട് റാന്നി വലിയ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയത്. സൈക്കിളിൽ വന്ന വിദ്യാർഥി പാലത്തിൻ്റെ മധ്യത്തിൽ എത്തിയപ്പോൾ സൈക്കിൾ വച്ച ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പാലത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞു.

നദിയിൽ വെള്ളം കുറവായതിനാൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടില്ല. ഉടൻ തന്നെ കരയിലേക്ക് നീന്തി എത്തുകയും ചെയ്തു. സ്ഥലത്ത് എത്തിയവർ കുട്ടിയെ പിടിച്ചു കയറ്റി റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കളും ആശുപത്രിയിൽ എത്തി. റാന്നി പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാഗ്പൂർ സംഘർഷം : മുഖ്യ ആസൂത്രകൻ ഫഹീം ഷമീം ഖാൻ അറസ്റ്റിൽ

നാഗ്പുര്‍ : നാഗ്പുരിലുണ്ടായ അക്രമ സംഭവങ്ങളുടെ മുഖ്യ ആസൂത്രകൻ അറസ്റ്റില്‍. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ്‌ ഫഹിം ഷമീം ഖാനാണ് അറസ്റ്റിലായത് .ഖുറാൻ കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തി ഇയാൾ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ്...

ഭൂരിപക്ഷ സർക്കാരുകൾക്ക് ഭരണഘടനയെത്തന്നെ മാറ്റിയെഴുതാമെന്ന സ്ഥിതി ആപത്ക്കരം : പരിശുദ്ധ കാതോലിക്കാ ബാവാ

കൊച്ചി : ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേരത്വവും, സോഷ്യലിസവും എടുത്ത് കളയണമെന്ന് മുറവിളി ഉയരുന്ന കാലത്ത് ഭരണഘടനയുടെ സംരക്ഷകരാകാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....
- Advertisment -

Most Popular

- Advertisement -