Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiലൈംഗിക അതിക്രമ...

ലൈംഗിക അതിക്രമ കേസില്‍ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : ലൈംഗിക അതിക്രമ കേസില്‍ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിം​ഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.

2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു

തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിന്‍റെ ആവശ്യം.എന്നാൽ സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ഉണ്ടായേക്കാമെന്നാണ് സൂചന .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം : കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ

കൊച്ചി :  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ. അന്വേഷണം കൈമാറാൻ തയാറല്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ...

കർഷകർക്ക് നീതി ലഭിക്കുന്നതുവരെ ബിജെപി ഒപ്പമുണ്ടാകും:  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : കർഷകർക്ക് നീതി ലഭിക്കുന്നതുവരെ ബിജെപി ഒപ്പമുണ്ടാകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.സംയുക്ത കർഷക വേദിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കർഷകരെ ദ്രോഹിക്കുന്ന...
- Advertisment -

Most Popular

- Advertisement -