പരുമല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണം അഞ്ചാം വാർഷികം (14) നാളെ നടക്കും. സ്ഥാനാരോഹണ വാർഷികദിനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പരുമല സെമിനാരിയിൽ രാവിലെ 7-ന് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് ചേരുന്ന അനുമോദന സമ്മേളനത്തിൽ മെത്രാപ്പോലീത്താമാർ, സഭാ സ്ഥാനികൾ, വർക്കിംഗ് കമ്മിറ്റി – മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പരുമല കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
2021 ഒക്ടോബർ 14-ന് പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായായി തിരഞ്ഞെടുത്തത്. പരുമല സെമിനാരിയുടെ നവീകരിച്ച എ.സി. ഓഡിറ്റോറിയത്തിന്റെ സമർപ്പണം പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിക്കുമെന്നും സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ അറിയിച്ചു





