Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiകരുവന്നൂരില്‍ ഇ.ഡി...

കരുവന്നൂരില്‍ ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചിയിലെ പി.എം.എല്‍.എ. കോടതിയിലുള്ള രേഖകളാണ് കൈമാറാന്‍ ഉത്തരവിട്ടത്.രേഖകൾ ഇ.ഡി നൽകുന്നില്ലെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.രണ്ടു മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട് .

ഫൊറന്‍സിക് പരിശോധനയ്ക്കായി ഇ.ഡിയുടെ കൈവശമുള്ള 90 രേഖകള്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടർന്നാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കേസിൽ കുറ്റപത്രം സമർപ്പിക്കണമെങ്കില്‍ മുഴുവൻ രേഖകളും ആവശ്യമാണെന്നുമാണ് ക്രൈംബ്രാഞ്ച് വാദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം : ബലാത്സംഗ കേസിൽ കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുലിനെ പരാതികളുടെയും റജിസ്റ്റര്‍...

നാഷണൽ ഹൈവേ യാത്രയ്‌ക്ക് 3000 രൂപയുടെ വാർഷിക ഫാസ്റ്റാഗ് പാസ് പദ്ധതി

ന്യൂഡൽഹി : നാഷണൽ ഹൈവേ യാത്രയ്‌ക്ക് വാർഷിക ഫാസ്റ്റാഗ് പാസ് പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നത്...
- Advertisment -

Most Popular

- Advertisement -