Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsറേഷന്‍ കാര്‍ഡിലെ...

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം

പത്തനംതിട്ട : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കുന്ന തെളിമ പദ്ധതി  ഡിസംബര്‍ 15 വരെ നടത്തും. അനധികൃതമായി  മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും റേഷന്‍ കടകളിലെ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം, ലൈസന്‍സി /സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള ആക്ഷേപങ്ങള്‍, റേഷന്‍ കടയുടെ നടത്തിപ്പിനെ സംബന്ധിച്ച അഭിപ്രായങ്ങള്‍ എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്താം.

ഇകെവൈസി നിരസിക്കപ്പെട്ടവരുടെ പേരുകള്‍ തിരുത്തുന്നതിനുളള അപേക്ഷകളും സ്വീകരിക്കും. റേഷന്‍ കാര്‍ഡ് വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നതിനുളള അപേക്ഷകള്‍ സ്വീകരിക്കില്ല. റേഷന്‍കടകളില്‍ സ്ഥാപിച്ചിട്ടുളള ഡ്രോപ്പ് ബോക്സുകളില്‍ അപേക്ഷകളും പരാതികളും നിക്ഷേപിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കയ്പമംഗലത്തെ കൊലപാതകം : 5 പേർ കസ്റ്റഡിയിൽ

തൃശ്ശൂർ : തൃശ്ശൂർ കയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ കസ്റ്റഡിയിൽ.കണ്ണൂർ,തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത് . സംഭവത്തിൽ 12-ഓളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനയെന്ന് പോലീസ് അറിയിച്ചു .ഇറിഡിയം-റൈസ് പുള്ളർ ഇടപാടുമായി...

സഹകരണവകുപ്പ് -കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരിൽ നടന്നു

കോട്ടയം : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.  ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷ...
- Advertisment -

Most Popular

- Advertisement -