Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളേജിൽ 283.60 കോടി രൂപയുടെ പദ്ധതികൾ : നാളെ ഉത്ഘാടനം

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ 283.60 കോടി രൂപയുടെ പദ്ധതികൾ നാളെ (16) വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

കിഫ്ബി വഴി 257 കോടി രൂപ ചെലവഴിച്ച് 33,642 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സജ്ജമാക്കിയ സർജിക്കൽ ബ്ലോക്കാണ് ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികളിൽ ഒന്ന്. 526 കിടക്കകൾ, 44 ഐസിയു കിടക്കകൾ, 14 മോഡുലാർ ഓപ്പറേഷൻ തീയറ്റർ, 256 സ്ലൈസ് സിടി സ്‌കാൻ, 3 ടെസ്ല എംആർഐ, ആധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ, ഫ്ളൂറോസ്‌കോപ്പി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

അത്യാഹിത വിഭാഗത്തിന് പ്രത്യേകമായി 1.23 കോടി രൂപ ചെലവിൽ നിർമിച്ച മെയിൻ ഗേറ്റ്, ഇലക്ട്രോ ഫിസിയോളജി, മൾട്ടി ഇമേജിംഗ് ഡിസ്പ്ലേ സൗകര്യങ്ങൾ ഉൾപ്പെട്ട 7.88 കോടിയുടെ കാത്ത് ലാബ്, 4.28 കോടി രൂപ വിനിയോഗിച്ച് കാൻസർ ബ്ലോക്കിൽ സജ്ജമാക്കിയ 32 സ്ലൈസ് സിടി സ്‌കാൻ, 64.57 ലക്ഷം രൂപ മുടക്കി നിർമിച്ച സ്കിൻ ബാങ്ക്, 6 കോടി രൂപ ചിലവഴിച്ച് നിർമിച്ച പാരാ മെഡിക്കൽ ഹോസ്റ്റൽ, 1.25 കോടി രൂപ ചെലവിൽ നവീകരിച്ച ഒ.പി., 1.20 കോടി രൂപയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഒരുക്കിയ ന്യൂബോൺ കെയർ യൂണിറ്റ്, 64.2 ലക്ഷം രൂപയുടെ കോമ്പ്രിഹെൻസീവ് ലാക്ടേഷൻ മാനേജ്മെന്റ് സെന്റർ, 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ക്രഷ്, കാർഡിയാക് റീഹാബിലിറ്റേഷൻ യൂണിറ്റ് (44 ലക്ഷം), എക്കോ മെഷീൻ – കാർഡിയോളജി വിഭാഗം (37 ലക്ഷം), സിആം മെഷീൻ – യൂറോളജി വിഭാഗം (27 ലക്ഷം), വെന്റിലേറ്റർ (83.42 ലക്ഷം) എന്നിവയാണ് മറ്റ് പദ്ധതികൾ. ഇതോടൊപ്പം 74 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുതിയ ടോയ്ലറ്റ് – എബിസി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും.

സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി, ജോസ് കെ മാണി എംപി എന്നിവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 27-03-2026 Suvarna Keralam SK-46

1st Prize Rs.1,00,00,000/- RO 369057 (PATHANAMTHITTA) Consolation Prize Rs.5,000/- RN 369057 RP 369057 RR 369057 RS 369057 RT 369057 RU 369057 RV 369057 RW 369057 RX 369057 RY...

വെള്ളപ്പൊക്കം: അപ്പർകുട്ടനാട്  ക്ഷീരകർഷകർ വലച്ചു    

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം മൂലം ക്ഷീരകർഷകർ പ്രതിസന്ധിയിലായി. കന്നുകാലികളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തതിന് ശേഷം പാൽ സംഭരിച്ച് വിൽപ്പന നടത്തുന്നത് ഇതോടെ ബുദ്ധിമുട്ടിലായി.  കൃഷിയും കന്നുകാലി വളർത്തലും ഒരു പോലെയാണ് ഇവർ...
- Advertisment -

Most Popular

- Advertisement -