Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiപുരസ്‌കാരം മലയാള...

പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍

കൊച്ചി : തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ.മലയാള സിനിമയ്ക്കുള്ള അവാര്‍ഡായാണ് താനിതിനെ കരുതുന്നതെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം ആണ്.പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്‌കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. എന്നോടൊപ്പം സഞ്ചരിച്ച പലരും ഇപ്പോഴില്ല. എല്ലാവരും കൂടെ ചേര്‍ന്നാണ് മോഹന്‍ലാല്‍ എന്ന നടനുണ്ടായത്. അവര്‍ക്കെല്ലാം നന്ദി .മോഹൻലാൽ പറഞ്ഞു .23ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈജ്ഞാനിക വിപ്ലവത്തിന്റെ കാലത്ത് വിദ്യാഭ്യാസം പുതിയ കാലത്തിനനുസരിച്ച് മാറണം: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവല്ല: മാർത്തോമ്മാ കോളേജ് തിരുവല്ലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക-സാങ്കേതിക ലോകത്തിനനുസരിച്ച് വിദ്യാഭ്യാസവും അക്കാദമിക പരിപാടികളും മാറണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. പുതിയ അറിവുകൾ അതിവേഗം...

കടലില്‍ കാണാതായ ഗൗതമിനായുള്ള തെരച്ചിലിന് സഹായമേകി മാതാ അമൃതാനന്ദമയി മഠം

കൊല്ലം: ഒറ്റ രാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് കടലില്‍ കാണാതായ ഗൗതമിനായുള്ള തെരച്ചിലിന് സഹായമേകി മാതാ അമൃതാനന്ദമയി മഠം. കൊല്ലം അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടിലാണ് നാവികസേനയുടെ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമേകി അടിയന്തരമായി ഹെലിപാഡ്...
- Advertisment -

Most Popular

- Advertisement -