Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeFeaturedCinema10 വർഷത്തിനു...

10 വർഷത്തിനു ശേഷം ചിമ്പുവും നയൻതാരയും ഒന്നിച്ച് അഭിനയിക്കുന്ന തമിഴ് സിനിമ അണിയറയിൽ

ചെന്നൈ : തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും ആഘോഷിക്കപ്പെട്ട ഹിറ്റ് ജോഡികളിലൊന്നായ ചിമ്പുവും (സിലമ്പരശൻ) ‘ലേഡി സൂപ്പർസ്റ്റാർ’ നയൻതാരയും നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. പുതിയ തമിഴ് ചിത്രത്തിൽ ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നു എന്ന വാർത്ത തമിഴ് സിനിമാ ലോകത്ത് ഇതിനോടകം ചർച്ചയായി കഴിഞ്ഞു.

‘ഡ്യൂഡ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ എൻ്റർടൈനറിലാണ് ഈ താരം കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ട നയൻതാര സിനിമയിൽ അഭിനയിക്കാൻ സാങ്കേതികമായി സമ്മതം അറിയിച്ചതായും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമാണ് സിനിമാ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ ഓൺ-സ്ക്രീൻ ജോഡികളിലൊന്നാണ് ചിമ്പുവും നയൻതാരയും. 2006-ൽ പുറത്തിറങ്ങിയ ‘വല്ലവൻ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് 2016-ൽ പാണ്ഡിരാജ് സംവിധാനം ചെയ്ത ‘ഇതു നമ്മ ആളു’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

വ്യക്തിജീവിതത്തിലും പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പരസ്പര സമ്മതത്തോടെ വേർപിരിയുകയായിരുന്നു. എങ്കിലും സൗഹൃദം കാത്തുസൂക്ഷിച്ച ഇരുവരും 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തുന്നു എന്ന വാർത്ത ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തണ്ണീർമുക്കം ബണ്ട്: ഷട്ടറുകൾ 15 മുതൽ അടയ്ക്കും

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഡിസംബർ 15 മുതൽ അടച്ചു തുടങ്ങും. ഇതിനായി ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ബണ്ടിന്റെ ഷട്ടറുകൾ അടക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ...

നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന  കാറും മിനി ലോറിയും കൂട്ടിയിടിച്ച്  രണ്ടുപേർക്ക് പരിക്ക്

തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ  സംസ്ഥാനപാതയിൽ  തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കൊല്ലം രാമൻകുളങ്ങര...
- Advertisment -

Most Popular

- Advertisement -