Friday, November 13, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaനയൻതാരയുടെ മൂക്കുത്തി...

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2- മഹാശക്തി രണ്ടാം വാരത്തിലേക്ക്

കൊച്ചി : നയൻതാര ചിത്രം മൂക്കുത്തി അമ്മൻ 2 മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക് കടക്കുന്നു . ദീപാവലി റിലീസായെത്തിയ ചിത്രം ആദ്യ വാരം എല്ലാ ദിവസവും ടിക്കറ്റ് ബുക്കിംഗിൽ ട്രെൻഡിംഗിലാണ്. ഭക്തി സാന്ദ്രമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഫാന്റസി എന്റർടൈനറിൽ ഗംഭീര ഗാനങ്ങളും വിഷ്വൽ ഇഫക്ടുകളും ഓരോ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും പ്രേക്ഷകർക്ക് തിയേറ്ററിൽ സിനിമ പൂർണമായി ആഘോഷിക്കാൻ സാധിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് .

വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച മൂക്കുത്തി അമ്മൻ 2 –മഹാശക്തിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുന്ദർ സി. ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, ഖുശ്ബു സുന്ദർ , സൗന്ദര്യ , യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം : ജില്ലയിൽ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ കണക്കെടുപ്പ് പകുതി ഘട്ടത്തിൽ

പത്തനംതിട്ട : പുതിയ അധ്യയന വർഷം തുടങ്ങാൻ ഒന്നരയാഴ്ച ശേഷിക്കെ പത്തനംതിട്ട ജില്ലയിൽ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ കണക്കെടുപ്പ് പകുതി ഘട്ടമായതേ ഉള്ളൂവെന്ന് അധികൃതർ പറയുന്നു. 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ...

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആനയൂട്ടും ഗജപൂജയും നടന്നു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് ആനയൂട്ടും ഗജപൂജയും നടത്തി. ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമവും തന്ത്രി ബ്രഹ്മശ്രീ അഗ്നിശ്ശർമ്മൻ...
- Advertisment -

Most Popular

- Advertisement -