Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സന്ദർശനത്തിനായി...

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി മേയ് 18ന് കേരളത്തിലെത്തുന്നു

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി  ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുന്നു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

ശബരിമല സന്ദർശനത്തിന് ശേഷം കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനൊന്നാം മൈൽ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 37 (11-ാം മൈല്‍ ഗേറ്റ്) മാര്‍ച്ച് 11ന് രാവിലെ എട്ട് മണി മുതല്‍ 16ന് വൈകിട്ട് ആറ് മണി വരെ...

മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകില്ല

തിരുവനന്തപുരം : നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും എം.എല്‍.എയുമായ മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. മുകേഷിനു മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു...
- Advertisment -

Most Popular

- Advertisement -