Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduറോഡ് വശത്ത്...

റോഡ് വശത്ത് പാര്‍ക്ക് ചെയ്ത ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുവീണു:  ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഫറോക്കില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സിമന്റ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്. ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എം സി അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ആ സമയത്ത് അവിടെ ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായതെന്ന് അബ്ദുള്‍ റസാഖ് മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിന് തൊട്ടുമുന്‍പാണ് മക്കള്‍ സ്‌കൂളിലേക്ക് പോയത്. കുളിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നുനോക്കിയത്. എന്നാല്‍ മുന്‍ഭാഗത്തേക്ക് പോകാന്‍ കഴിയാത്തരീതിയില്‍ വീടിന്റെ മുന്‍ഭാഗങ്ങള്‍ ഒന്നൊന്നായി ഇടിയുന്നതാണ് കണ്ടത്. മറ്റുള്ളവര്‍ അടുക്കളയിലുമായിരുന്നു. ആസമയത്ത് അവിടെ ആരും ഇല്ലാത്തത് രക്ഷയായെന്നും റസാഖ് പറഞ്ഞു.

വീടിന്റെ മുറ്റത്ത് നിര്‍ത്തിയിരുന്നു ബൈക്കും ലോറിക്ക് അടിയില്‍ പെട്ടിട്ടുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ ആരോപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓമല്ലൂരിൽ വീടിന് തീപിടിച്ചു; വ്യാപക നാശനഷ്ടം

പത്തനംതിട്ട : ഓമല്ലൂരിൽ വീടിന് തീപിടിച്ച്  നാശനഷ്ടം.  വീടിന്റെ വിവിധ ഭാഗങ്ങൾക്കും വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഓമല്ലൂർ പഞ്ചായത്ത് അംഗം പന്ന്യാലി ഗോകുലത്തിൽ ശശികലയുടെ വീടിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. വീട്ടുകാർ...

സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം : 22 പേർ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

ഡമാസ്കസ് : സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇന്നലെ ഒരു ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു .ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്.പള്ളിയിൽ...
- Advertisment -

Most Popular

- Advertisement -