Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹേമാ കമ്മിറ്റി...

ഹേമാ കമ്മിറ്റി : കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ല ; നടി സുപ്രീംകോടതിയിൽ

ന്യൂഡൽഹി : ഹേമാ കമ്മിറ്റി മൊഴികളിൽ പൊലീസ് എടുക്കുന്ന തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൊഴി നൽകിയ നടി മാലാ പാർവതി സുപ്രീംകോടതിയിൽ ഹർജി നൽകി. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയത്. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നിട്ടും സംഭവവുമായി ബന്ധമില്ലാത്തവരെ പോലും പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടിക്കുന്നു. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി മാത്രമാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതെന്നും ക്രിമിനല്‍ കേസിന് വേണ്ടി അല്ലെന്നും നടി ഹര്‍ജിയിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റീന വധക്കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട : റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടിൽ റീനയുടെ കൊലപാതകക്കേസിലാണ് ഭർത്താവ് മനോജിനെ കോടതി ശിക്ഷിച്ചത്. പത്തനംതിട്ട...

ദീപാവലി ആഘോഷം: പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കി റെയിവെ

കൊല്ലം: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി  ബംഗളൂരു-കൊല്ലം പാതയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വെ. ഒക്ടോബര്‍ 16ന് ബംഗളൂരു എസ്‌എംവിടി സ്റ്റേഷനില്‍ നിന്നും വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്സ്പ്രസ് (06561)...
- Advertisment -

Most Popular

- Advertisement -