Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsആമയിഴഞ്ചാൻ തോട്ടിൽ...

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്.കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്

കനാലിൽ നിന്നും പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങിയത്.കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിനിനു നേരെ കല്ലെറിഞ്ഞ് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് : ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി പിടിയിൽ.കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായത്. കഴിഞ്ഞമാസം 30 നാണ് കോഴിക്കോട് വച്ച് വടകര പുറമേരി...

മന്നം സമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ല : എൻഎസ്എസ് നേതൃത്വത്തിനെതിരെ സി.വി. ആനന്ദബോസ്

ന്യൂഡൽഹി : എൻഎസ്എസ് നേതൃത്വത്തിനെതിരെ ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവദിച്ചില്ലെന്ന് സി.വി. ആനന്ദബോസ് ഡൽഹിയിൽ നടന്ന മന്നം അനുസ്മരണപരിപാടിയിൽ വെളിപ്പെടുത്തി .എല്ലാ...
- Advertisment -

Most Popular

- Advertisement -